കണ്ണൂരിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞു


മട്ടന്നൂർ :- ക്രിസ്‌മസ്, പുതുവത്സര അവധി കഴിഞ്ഞതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. ദോഹ, ദുബായ് എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ജനുവരി 18 നു ദോഹയിലേക്ക് 13,751 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്ടുനിന്ന് 17,784, കൊച്ചിയിൽ നിന്ന് 14,945 എന്നിങ്ങനെ ആയിരുന്നു നിരക്ക്. തുടർന്നുള്ള ദിവസങ്ങളിലും വലിയ വ്യത്യാസങ്ങളില്ല.

കണ്ണൂർ- ദുബായ് സെക്ട‌റിലും 14,900 മുതലാണു ടിക്കറ്റ് നിരക്ക്. അവധി സമയത്തു ടിക്കറ്റ് നിരക്ക് 40,000 രൂപയ്ക്ക് അടുത്തെത്തിയിരുന്നു. കണ്ണൂരിൽ നിന്ന് അബുദാബി, കുവൈത്ത്, ഷാർജ രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. ജിദ്ദ ഒഴികെയുള്ള മറ്റു സർവീസുകളിലെല്ലാം നിരക്ക് കുറഞ്ഞു. ജിദ്ദയിലേക്ക് 35,000 രൂപയ്ക്ക് മുകളിൽ നൽകണം.

Previous Post Next Post