നാറാത്ത് :- 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. പരിപാടി അഴീക്കോട് മണ്ഡലം എം.എൽ.എ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു..വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ റിപ്പോർട്ട് അവതരണം നടത്തി.
നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ശ്യാമള, ജില്ലാ പഞ്ചായത്ത് അംഗം കെ.താഹിറ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.ഗിരിജ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.എൻ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. റഷീദ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.പവിത്രൻ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.സനീഷ് നന്ദിയും പറഞ്ഞു.