കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ റോഡ് ശുചീകരണം നടത്തി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിലെ എട്ടാംമൈൽ - മണിയിൻകീൽ റോഡ് ശുചീകരിച്ചു. എട്ടാം മൈലിൽ നടന്ന ശുചീകരണ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു. നാട്ടിലെ സന്നദ്ധപ്രവർത്തകരുടെ പരിശ്രമത്തിലൂടെ ഒരു കിലോമീറ്ററോളം ദൈർഘ്യ മുള്ള റോഡിന്റെ ഇരുവശവും പൂർണമായും ശുചീകരിച്ചു.

ശ്രീവത്സൻ ടി ഒ, സദാനന്ദൻ വാരക്കണ്ടി, സുഭാഷ് ടി കെ, പ്രേമരാജൻ പി വി, രാജേഷ് പി കെ, കെ ആർ മോഹനൻ, രമേശൻ, ശേഖരൻ, മജു, ഗീത, നാരായണൻ നമ്പൂതിരി, പ്രമോദ് എന്നിവർ പ്രവർത്തിയിൽ സജീവ പങ്കാളികളായി. പ്ലാസ്റ്റിക് മുക്ത തെരുവോരം എന്ന ലക്ഷ്യം മുൻനിർത്തി ഈ ഭാഗത്തുള്ള ആകാശ്, കാർത്തിക്മാക്കന്ദേരി, സിദ്ധാർഥ്, സ്വാർത്ഥക്, ജിഷ്ണു, ആകാശ് എന്നീ കുട്ടികൾ മുഴുവൻ പ്ലാസ്റ്റിക്കുകളും സ്വരൂപിച്ചു ഹരിത കർമസേനക്ക് കൈമാറി.

എം.വി കുഞ്ഞിരാമൻ മാസ്റ്റർ, എ.കേശവൻ നമ്പൂതിരി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. 

Previous Post Next Post