കണ്ണൂരിൽ ഡിവൈഡറിലേക്ക് കാർ പാഞ്ഞുകയറി അപകടം


കണ്ണൂർ :- കണ്ണോത്തുംചാലിൽ ദേശീയപാതയിൽ കാർ ഡിവൈഡറിൽ പാഞ്ഞുകയറി അപകടം. വെള്ളിയാഴ്ച രാത്രി ഒൻപതോടെ കണ്ണോത്തുംചാൽ വാട്ടർ ടാങ്കിന് സമീപമാണ് സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.

 റോഡിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകളിൽ സിഗ്നൽ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഇവിടത്തെ സിഗ്നൽ തകർന്നിട്ട് പുനഃസ്ഥാപിക്കാത്തത് സ്ഥിരമായി അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. നഗരത്തിൽ മിക്കയിടത്തും ഡിവൈഡറുകളിൽ സിഗ്നൽ കാര്യക്ഷമമല്ലെന്നത് രാത്രിയാത്രകളെ ദുഷ്കരമാക്കുന്നുണ്ട്.

Previous Post Next Post