ശബരിമല സന്നിധാനത്ത് പടിപൂജയ്ക്ക് തുടക്കം


പത്തനംതിട്ട :- തീർഥാടന ദർശന കാലത്തെ പടിപൂജയ്ക്കു സന്നിധാനത്തിൽ തുടക്കം. പവിത്രമായ പതിനെട്ടാംപടി പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചാണു പടിപൂജ തുടങ്ങിയത്. ആയിരങ്ങൾ കണ്ടു തൊഴുതു. പതിനെട്ടാംപടി ദീപപ്രഭയിൽ ജ്വലിച്ചു നിൽക്കെ കർപ്പൂര ദീപങ്ങൾ കൊളുത്തി തന്ത്രി കണ്‌ഠര് മഹേഷ് മോഹനര് പുഷ്‌പങ്ങൾ അർപ്പിച്ചു.

പൂജയുടെ തുടക്കത്തിൽ ആദ്യം പതിനെട്ടാംപടി കഴുകി പട്ടു വിരിച്ചു. പട്ടിൻ്റെ ഇരുവശത്തും വലിയ പൂമാലകൾ കൊണ്ട് അലങ്കരിച്ചു. ഇരുവശത്തും നിലവിളക്ക് തെളിച്ചു. ഓരോ പടിയിലും നാളികേരവും പൂജാ സാധനങ്ങളും വെച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങൾക്കായി തന്ത്രി പൂജ ചെയ്തു. മേൽശാന്തി പി.എൻ മഹേഷ് സഹകാർമികത്വം വഹിച്ചു. ഇന്ന് വരെ ഉദയാസ്തമനപൂജയും പടിപൂജയും ഉണ്ട്. സന്നിധാനത്തെ ഏറ്റവും ചെലവേറിയ വഴിപാടാണ് ഇവ. പടിപൂജ 2038 വരെയും ഉദയാസ്തമനപൂജ 2027വരെയും മുൻകൂർ ബുക്കിങ് കഴിഞ്ഞു.

Previous Post Next Post