കൽപറ്റ :- കാപ്പി കർഷകർക്ക് ആശ്വാസമായി കാപ്പി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നില യിലെത്തി. ഈ വർഷം വിളവെടു പ്പ് ആരംഭം മുതൽ വില ഉയരുന്നുണ്ട്. വൻകിട തോട്ടങ്ങളിൽ വിള വെടുപ്പു കഴിയാൻ ഒന്നു രണ്ട് ആഴ്ച്‌ച കൂടി വേണ്ടിവരും. ഇപ്പോൾ ഉണ്ട കാപ്പി 54 കിലോ ഗ്രാം ചാക്കിന് 8300 രൂപയും, പരിപ്പ് ക്വിന്റലിന് 26,700 രൂപയും ഉണ്ട്. കഴിഞ്ഞ സീസണിൽ ഈ സമയത്ത് കാപ്പി പരിപ്പ് ക്വിന്റലിന് 21,000 രൂപ ആയിരുന്നു.
കഴിഞ്ഞ ജൂണിൽ ആയിരുന്നു കാപ്പിക്ക് ഇതുവരെ ലഭിച്ചതിൽ ഉയർന്ന വില വന്നത്. പരിപ്പ് ക്വിന്റലിന് 25,000 രൂപ. ലോകത്തെ കാപ്പി ഉൽപാദന രാജ്യങ്ങളിൽ കുറച്ചു വർഷമായി വിവിധ കാലാവസ്‌ഥാ കാരണങ്ങളാൽ ഉൽപാദനം കുറഞ്ഞതാണു വില ഉയരാൻ കാരണമെന്നാണു വ്യാപാരികൾ പറയുന്നത്. ഒന്നു രണ്ടു വർഷമായി വയനാട്ടിലും രാജ്യത്തെ പ്രധാന ഉൽപാദന സംസ്‌ഥാനമായ കർണാടകയിലും ഉൽപാദനം ഗണ്യമായി കുറഞ്ഞിരുന്നു. വയനാട്ടിൽ ഇത്തവണ കഴിഞ്ഞ വർഷത്തേതിലും ഉൽപാദന വർധനയുണ്ട്.