കമ്പിൽ : കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് അഡ്വ : അബ്ദുൾ കരീം ചേലേരി നയിക്കുന്ന ദേശ രക്ഷാ മാർച്ചിന് സ്വീകരണവും,അഴീക്കോട് മണ്ഡലം സമാപന സമ്മേളനവും ജനുവരി 28 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.
നാറാത്ത് പഞ്ചായത്തിലെ ടിസി ഗേറ്റ് കണ്ടേൻ പള്ളിക്ക് സമീപത്ത് ദേശ രക്ഷാ യാത്രാ അംഗങ്ങളെ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ആനയിച്ച് കമ്പിൽ ടൗണിൽ സ്വീകരണവും സമാപന സമ്മേളനവും നടക്കും. മണ്ണാർക്കാട് എം.എൽ.എ എൻ ശംസുദ്ധീൻ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. MSF സ്റ്റേറ്റ് പ്രസിഡണ്ട് പി.കെ നവാസ് മുഖ്യാതിഥിയാവും.