മുസ്‌ലിം ലീഗ് ദേശ രക്ഷാ യാത്ര ; കൊളച്ചേരി പഞ്ചായത്ത് തല സ്വീകരണം ജനുവരി 29 ന് ചേലേരിമുക്കിൽ


കൊളച്ചേരി : "ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം" എന്ന പ്രമേയത്തിൽ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ: അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയ്ക്ക് കൊളച്ചേരി പഞ്ചായത്ത് തല സ്വീകരണമൊരുക്കാൻ ജന്മനാടായ ചേലേരിയൊരുങ്ങി. ജനുവരി 29-ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ചേലേരിമുക്കിൽ സ്വീകരണ സമ്മേളനം നടക്കും. മുസ്‌ലിം ലീഗ് ജില്ലാ നേതാക്കൾക്ക് പുറമെ പ്രമുഖ പ്രഭാഷകൻ സിദ്ധീഖലി രാങ്ങാട്ടൂർ സംസാരിക്കും. യാത്രയെ നൂഞ്ഞേരി ജുമാ മസ്ജിദ് പരിസരത്ത് നിന്നും ബാൻ്റ് വാദ്യങ്ങളുടേയും മറ്റും അകമ്പടിയോടെ ചേലേരി ടൗണിലേക്ക് ആനയിക്കും. 

 ചേലേരി വില്ലേജ് ലീഗ് ഓഫീസിൽ ചേർന്ന മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക സമിതി യോഗം സ്വീകരണ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തി.പ്രസിഡണ്ട് എം അബ്ദുൽ അസീസിൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. ഹംസ മൗലവി പള്ളിപ്പറമ്പ്, മൻസൂർ പാമ്പരുത്തി, എൽ നിസാർ, പി. യൂസുഫ് പള്ളിപ്പറമ്പ്, അന്തായി നൂഞ്ഞേരി, മുനീർ ഹാജി മേനോത്ത്, പരീത് നൂഞ്ഞേരി, കെ.പി അബ്ദുൽ സലാം, ജാബിർ പാട്ടയം, ഖിളർ നൂഞ്ഞേരി, യൂസുഫ് മൗലവി കമ്പിൽ, ബഷീർ കാരയാപ്പ്, ടി.വി മുഹമ്മദ് കുട്ടി മാസ്റ്റർ, അബ്ദു പള്ളിപ്പറമ്പ്, ഖാദർ കയ്യങ്കോട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം സ്വാഗതവും വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.

Previous Post Next Post