കണ്ണൂർ : യുവാവിനെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. നാറാത്ത് താമസിക്കുന്ന അഴീക്കോട് കപ്പക്കടവ്, സ്വദേശി നാരായണൻ്റെ മകൻ ശിവനെ (47) യാണ് തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെ പന്യംപാറ റെയിൽവെ ഗെയിറ്റിന് സമീപം റെയിൽ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. നാറാത്തെ സരിതയാണ് ഭാര്യ
മക്കൾ: അനശ്വര, അൻവിക