കൂടാളി :- കാവുന്താഴ CPI(M) കനാൽപാലം ബ്രാഞ്ച് നിർമ്മിച്ച സ:കൃഷ്ണപ്പിള്ള സ്മാരക ബസ്സ് വെയിറ്റിംഗ് ഷെൽട്ടർ CPI(M) ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കൂടാളി ലോക്കൽ സെക്രട്ടറി പി.പി നൗഫൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മട്ടന്നൂർ ഏരിയ കമ്മറ്റി അംഗങ്ങളായ ഇ.സജീവൻ, പി.പ്രസാദ്, കൂടാളി ലോക്കൽ കമ്മറ്റി അംഗം എൻ.രാജൻ, പഞ്ചായത്ത് മെമ്പർ ടി.മഞ്ജുള എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കൺവീനറും ബ്രാഞ്ച് സെക്രട്ടറിയുമായ പി.കെ ഗിരീശൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ പി.ജിതിൻ നന്ദിയും പറഞ്ഞു.