മയ്യിൽ :- മയ്യിൽ CRC യുടെ ആഭിമുഖ്യത്തിൽ നാടകാവലോകനം സംഘടിപ്പിച്ചു. നാടകാവലോകന പരിപാടിയിൽ പ്രമുഖ നിരൂപകനും പ്രഭാഷകനുമായ വി.പി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. CRC പ്രസിഡണ്ട് കെ.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് സി.വി ശ്രീരാമൻ രചിച്ച ശീമ തമ്പുരാൻ, പൊന്തൻമാട എന്നീ കഥകളെ അടിസ്ഥാനമാക്കി ഗണേഷ് ബാബു മയ്യിലിന്റെ സംവിധാനത്തിൽ മയ്യിൽ നാടകക്കൂട്ടം കഴിഞ്ഞ ദിവസം അവതരിപ്പിച്ച മാടയുടെ ലോകം എന്ന നാടകം ഉള്ളടക്കത്തിലും അവതരണ രീതിയിലും സംവിധാന മികവിലും മികച്ച നിലവാരം പുലർത്തിയെന്ന് വി.പി ബാബുരാജ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പി.കെ നാരായണൻ, രവി നമ്പ്രം കെ.പി ചന്ദ്രൻ മാസ്റ്റർ, പി.കെ ഗോപാലകൃഷ്ണൻ, കെ.വി യശോദ ടീച്ചർ, ഒ.എം അജിത്ത് , ടി. പ്രദീപൻ, സംവിധായകൻ ഗണേഷ് ബാബു മയ്യിൽ എന്നിവർ സംസാരിച്ചു.