മയ്യിൽ :- മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & CRC മയ്യിലിന്റെ ആഭിമുഖ്യത്തിൽ മയ്യിൽ പഞ്ചായത്തിലെ മികച്ച രീതിയിൽ പ്രവർത്തനം നടത്തിവരുന്ന ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്ത് ആദര സമർപ്പണം നടത്തി. CRC പ്രസിഡണ്ട് കെ.കെ ഭാസ്ക്കരൻടെ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് അംഗങ്ങളായ ഇ.എം. സുരേഷ് ബാബു കെ.ബിജു ഹരിതകർമ്മ സേനാംഗം സീന എന്നിവർ സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി പി.കെ നാരായണൻ സ്വാഗതവും വനിതാ വേദി കൺവീനർ വി.പി രതി നന്ദിയും പറഞ്ഞു.