ചേലേരിമുക്കിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന പ്രിയാസ് ഷൈൻ സ്റ്റാർ കോച്ചിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു


ചേലേരി :- ചേലേരിമുക്കിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന പ്രിയാസ് ഷൈൻ സ്റ്റാർ കോച്ചിംഗ് സെന്ററിന്റെ  ഉദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ നിർവ്വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജ്മ അധ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർ അജിത, കെ.എം ശിവദാസൻ, Rtd AEO പി.സുരേന്ദ്രൻ, അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ജബ്ബാർ മാഷ്, സാവിത്രി ടീച്ചർ എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ചു. ആശംസാപ്രസംഗം നടത്തി. പ്രിയ ടീച്ചർ സ്വാഗതവും ദർവേഷ് നന്ദിയും പറഞ്ഞു.

ചിന്മയ വിദ്യാലയ CBSE ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അനുഷ്ക ജിതേഷ്  ട്യൂഷൻ ക്ലാസിൽ  പ്രവേശിപ്പിച്ചു കൊണ്ട് പ്രവേശന ഉദ്ഘാടനം നടന്നു.

Previous Post Next Post