മയ്യിൽ CRC യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ അനുസ്മരണം നടത്തി


മയ്യിൽ :- ദീർഘകാലം മയ്യിൽ പഞ്ചായത്ത് പ്രസിഡന്റും മയ്യിൽ CRC യുടെ സ്ഥാപക പ്രസിഡന്റും മയ്യിൽ പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറശോഭയോടെ പ്രവർത്തിച്ച കെ.കെ കുഞ്ഞനന്തൻ നമ്പ്യാരുടെ ചരമദിനത്തോടനുബന്ധിച്ച് മയ്യിൽ CRC യിൽ അനുസ്മരണ സമ്മേളനം നടത്തി.

കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി വൈസ് പ്രസിഡണ്ട് കെ.വി യശോദ ടീച്ചറുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ രാമചന്ദ്രൻ പി.കെ ഗോപാലകൃഷ്ണൻ സി.സി രാമചന്ദ്രൻ വി.വി വിജയൻ പ്രദീപ് കുറ്റ്യാട്ടൂർ വി.പി ബാബുരാജ് പുരുഷോത്തമൻ ചൂളിയാട് എന്നിവർ അനുസ്മരിച്ച് സംസാരിച്ചു. സെക്രട്ടറി പി.കെ നാരായണൻ സ്വാഗതവും ദീലീപ് കുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post