ചട്ടുകപ്പാറ :- മാണിയൂർ കട്ടോളിയിലെ വാഴയിൽ ജിജേഷ് - ആർ.പി ഷജിന ദമ്പതികളുടെ ഗൃഹപ്രവേശന ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. CPI(M) മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ചങ്ങലാട്ട് ബ്രാഞ്ച് സെക്രട്ടറി പി.പി സജീവൻ അദ്ധ്യക്ഷത വഹിച്ചു.
വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി ചന്ദ്രൻ , കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു. ലോക്കൽ കമ്മറ്റി അംഗം കെ.ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു.