ചേലേരി :- വളവിൽ ചേലേരി തെക്കേകരയിലെ ചെമ്പോല വളപ്പിൽ പവിത്രൻ- രാജി ദമ്പതികൾ സേവാഭാരതിക്ക് ധനസഹായം നൽകി.
സേവാഭാരതി കോളച്ചേരി മണ്ഡലം പ്രസിഡന്റ് പ്രശാന്തൻ.ഒ, സെക്രട്ടറി രാജീവൻ.കെ എന്നിവർ ചേർന്ന് സഹായ നിധി ഏറ്റുവാങ്ങി. സേവ ഭാരതി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ മധുസൂദനൻ. എം.വി, ജിതേഷ് സി.വി എന്നിവർ പങ്കെടുത്തു.