ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരിയെ ആയുർവേദ ഗുരുവായി തെരഞ്ഞെടുത്തു


മയ്യിൽ :- കേന്ദ്ര ആയുഷ് വിഭാഗത്തിന് കീഴിലെ രാഷ്ട്രീയ ആയുർവേദ വിദ്യാപീഠ് നടത്തുന്ന ഗുരുശിഷ്യ പരമ്പര പഠന വിഭാഗത്തിന്റെ ആയുർവേദ ഗുരുവായി ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരിയെ വീണ്ടും തിരഞ്ഞെടുത്തു. അംഗീകൃത സർവകലാശാലകളിൽ നിന്ന് ബി എ എം എസ് ബിരുദം പൂർത്തിയാക്കിയവർക്കാണ് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് ഓഫ് രാഷ്ട്രീയ ആയുർവേദ വിദ്യാപീഠ് എന്ന ഗുരുശിഷ്യ പഠനത്തിന് പ്രവേശനം ലഭിക്കുന്നത്.

രാജ്യത്ത് 93 കേന്ദ്രങ്ങളിലാണ് കോഴ്സു‌കൾ നടക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഡോ. ഭവദാസൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മയ്യിൽ ഇടൂഴി നമ്പൂതിരി ആയുർവേദ നഴ്‌സിംഗ്‌ ഹോമിൽ ഈ പഠനം നടത്തിവരുന്നുണ്ട്. ധന്വന്തരി പുരസ്‌കാരം, ദേശീയ ഫെലോഷിപ്പ്, കേരള ഗവ. മികച്ച ആയുർവേദ ഡോക്ടർ പുരസ്ക്‌കാരം എന്നിവയും ഡോ. ഭവദാസൻ നമ്പൂതിരിക്ക് ലഭിച്ചിട്ടുണ്ട്.

Previous Post Next Post