മയ്യിൽ :- മയ്യിൽ ITM കോളേജിലെ NSS യൂണിറ്റ് നമ്പർ 79 പാവന്നൂർമൊട്ടയിൽ നിർമ്മിച്ച സ്നേഹാരാമത്തിന്റെ ഉദ്ഘാടനം കുറ്റ്യാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ് .സി നിർവ്വഹിച്ചു. പ്രിൻസിപ്പാൾ മജീദ് പി.പി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കുറ്റാട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു.മുകുന്ദൻ , ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ , ട്രസ്റ്റ് സെക്രട്ടറി അബ്ദുൾ ജബ്ബാർ , പാവന്നൂർമൊട്ട ബ്രാഞ്ച് മാനേജർ ശിവാനന്ദൻ എന്നിവർ സംസാരിച്ചു. NSS പ്രോഗ്രാം ഓഫീസർ പ്രീതി.കെ സ്വാഗതം പറഞ്ഞു. അധ്യാപക - അനധ്യാപക പ്രതിനിധികളും ,എൻ എസ് എസ് വളണ്ടിയർമാരും പങ്കെടുത്തു.