കരിങ്കൽകുഴി:- NCP നേതാവ് ഇ. വി. കരുണാകരൻ (87 ) നിര്യാതനായി.ആദ്യകാല കോൺഗ്രസ് നേതാവായിരുന്നു. കൊളച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. അവിഭക്ത കോൺഗ്രസ് എയുടെയും എൻസിപിയുടെയും ജില്ലാ ട്രഷററും വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഷാജി മോട്ടോർസ്, അനുലക്ഷ്മി ബസ്സുകളുടെ ഉടമയായിരുന്നു. മികച്ച കർഷകനുള്ള അവാർഡ് നേടിയിട്ടുമുണ്ട്.കരിങ്കൽകുഴി കെ എസ് &എ സി യുടെ രക്ഷധികാരിയാണ്.
ഭാര്യ കമലാക്ഷി
മക്കൾ: ലേഖ (ഹോമിയോ ഡോക്ടർ) ലതിക , ഷാജി (സിവിൽ എഞ്ചിനീയർ)
മരുമക്കൾ: എ.വി. അനിൽ കുമാർ (Sub എഡിറ്റർ ദേശാഭിമാനി) റീന.
സഹോദരങ്ങൾ: ഇ.വി. പത്മനാഭൻ, ഇ.വി. ഗംഗാധരൻ, പരേതയായ ഭവാനി അമ്മ.
ഭൗതികദേഹം നാളെ ശനിയാഴ്ച രാവിലെ 8 മണിക്ക് കരികൽക്കുഴി വീട്ടിൽ കൊണ്ടുവരും 12 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ സംസ്കരിക്കും.