ശബരിമല മേൽശാന്തി നിയമനം ; ഹർജികളിൽ ഹൈക്കോടതി വിധി ഫെബ്രുവരി 22 ന്


കൊച്ചി :- ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ നിബന്ധന ചോദ്യം ചെയ്യുന്ന ഹർജികളിൽ ഹൈക്കോടതി ഫെബ്രുവരി 22-ന് വിധി പറയും. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വാദം പൂർത്തിയാക്കി നേരത്തേ വിധി പറയാൻ മാറ്റിയിരുന്നു.

അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി.വി വിഷ്ണു നാരായണൻ, ടി.എൽ സിജിത്ത്, പി.ആർ വിജീഷ് തുടങ്ങിയവരാണ് ഹർജി നൽകിയത്.

Previous Post Next Post