വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതിന് 24 മണിക്കൂർ മുൻപ് ഉപയോക്താക്കളെ അറിയിക്കണം


തിരുവനന്തപുരം :- പണമടയ്ക്കാത്തതും കേടായ മീറ്റർ മാറ്റിസ്ഥാപിക്കാത്തതുമായ ഉപയോക്താക്കളുടെ വാട്ടർ കണക്ഷൻ വിഛേദിക്കേണ്ടി വരുമ്പോൾ നടപടിയെക്കുറിച്ച് 24 മണിക്കൂർ മുൻപ് ഫോണിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ നിർബന്ധമായും അറിയിക്കണമെന്ന് ജല അതോറിറ്റി എംഡിയുടെ സർക്കുലർ.

വിവര കുടിശിക വരുത്തുന്നവരുടെ വാട്ടർ കണക്ഷൻ മുന്നറിയിപ്പില്ലാതെ വ്യാപകമായി വിഛേദിക്കുന്നതു സംബന്ധിച്ച് റസി. അസോസിയേഷൻ, ഹോട്ടലുടമകൾ എന്നിവർ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനു പരാതി നൽകിയിരുന്നു. ചില സ്‌ഥലങ്ങളിൽ കണക്‌ഷൻ വിഛേദിക്കാൻ എത്തുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതു സംബന്ധിച്ച പരാതികളുമുണ്ടായി. ജല അതോറിറ്റി നടപടിക്കെതിരെ ചില ഉപയോക്താക്കൾ കോടതിയെയും സമീപിച്ചിരുന്നു. ഇതെത്തുടർന്നാണ് ജല അതോറിറ്റി എംഡിയുടെ സർക്കുലർ.

Previous Post Next Post