ജലഅതോറിറ്റി പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് അപേക്ഷ ഫെബ്രുവരി 28 വരെ


തിരുവനന്തപുരം :- ജലഅതോറിറ്റിയിലെ പെൻഷൻകാർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 28 ന് .

പുതുതായി ചേരേണ്ടവർ ജല അതോറിറ്റിയുടെ വെബ്സൈറ്റിലോ (https://kwa.kerala.gov.in) ഡിവിഷൻ ഓഫിസുകളിലോ ലഭ്യമാക്കിയിട്ടുള്ള പ്രൊഫോമയിൽ വിശദാംശം പൂരിപ്പിച്ചും ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് ഒഴിവാകേണ്ടവർ വെള്ളക്കടലാസിൽ അപേക്ഷ തയ്യാറാക്കിയും ചീഫ് എൻജിനീയർ (എച്ച്ആർഡി ആൻഡ് ജനറൽ), കേരള വാട്ടർ അതോറിറ്റി, ജലഭവൻ തിരുവനന്തപുരം എന്ന തപാൽ വിലാസത്തിലോ, kwa.tvm.e11@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കണം. നിലവിൽ അംഗമായവർ അപേക്ഷ നൽകേണ്ടതില്ല.

Previous Post Next Post