കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കൊളച്ചേരിപ്പറമ്പിൽ നിർമ്മിച്ച സ്മൃതികുടീരം വാതകശ്മശാനം ഉദ്ഘാടനം ഫെബ്രുവരി 29 വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കും.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ജ്യോതിഷ് ബാബു റിപ്പോർട്ട് അവതരിപ്പിക്കും.