കൊളച്ചേരി ഗ്രാമപഞ്ചായത്ത് നണിയൂർ 4-ാം വാർഡിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു


കരിങ്കൽക്കുഴി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് നണിയൂർ 4-ാം വാർഡ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം കരിങ്കൽക്കുഴി വായനശാല ഹാളിൽ വെച്ച് നടന്നു. വാർഡ് ചെയർമാൻ കെ.പി നാരായണന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് കോർഡിനേറ്റർ പി.കെ പ്രഭാകരൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.സത്യൻ, പി.രവീന്ദ്രൻ, ടി. കൃഷ്ണൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സുവർണ്ണ നാരായണൻ, പി.വി അഖിലേഷ് കുമാർ, സീന അനീഷ് എന്നിവർ പഠനാനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. ഡിജിറ്റൽ സാക്ഷരത വാർഡ് കൺവീനർ കെ.വി. ശശീന്ദ്രൻ സ്വാഗതവും CDS മെമ്പർ ഇ.വി ശ്രീലത നന്ദിയും പറഞ്ഞു.




Previous Post Next Post