കണ്ണാടിപ്പറമ്പ് :- കാൻസർ ദിനമായ ഞായറാഴ്ച ക്യാൻസർ രോഗികൾക്കായി കേശദാനം ചെയ്ത് സഹോദരിമാർ മാതൃകയായി. കണ്ണാടിപ്പറമ്പ് മാതോടത്തെ ശ്രീ ശൈലത്തിൽ രാഗേഷ് - ഷിംന ദമ്പതികളുടെ മക്കളായ അശ്വതി രാകേഷ് , ആത്മികാ രാകേഷ് എന്നിവരാണ് കേശദാനം നടത്തിയത്.
കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ലിറ്റിൽ കൈറ്റ്സ് അംഗവുമാണ് അശ്വതി രാകേഷ്. പുലീപ്പി ഹിന്ദു എൽ.പി സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥിനിയും ബുൾബുൾ അംഗവുമാണ് ആത്മികാ രാകേഷ്.