ചട്ടുകപ്പാറ :- കട്ടോളി കനാൽപാലം തപസ്യയിൽ ആർ.കെ നാരായണിയുടെ 40-ാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റിയംഗവും ഐ.ആർ.പി.സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനറുമായ എ.കൃഷ്ണൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ കെ.പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റിയംഗം കെ.ഗണേഷ്കുമാർ, ചങ്ങലാട്ട് ബ്രാഞ്ച് അംഗം പി.പി വിജേഷ്, ഡി.ബിജു, എം.സുമേഷ് , കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.