സംസ്ഥാനത്ത് 40 ഹോമിയോ ഡിസ്പെൻസറികൾ കൂടി ആരംഭിക്കും
തിരുവനന്തപുരം :- സംസ്‌ഥാനത്തു പുതിയ 40 ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തേ 40 ഹോമിയോ മെഡിക്കൽ ഓഫിസർ തസ്‌തിക സൃഷ്‌ടിച്ചിരുന്നു. ഇവരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായാണ് ഡിസ്പെൻസറികൾ സ്ഥാപിക്കുന്നത്. ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനും എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ചികിത്സ ഉറപ്പു വരുത്തുന്നതിനുമാണ് തീരുമാനം.