കണ്ണൂർ :- ബസുകളുടെ ത്രൈമാസ റോഡ് നികുതി അടക്കാനുള്ള ഗ്രേസ് പീരിയഡ് പൂർത്തിയായ പശ്ചാത്തലത്തിൽ സ്‌റ്റേജ് കാര്യേജ് ബസുകളിൽ മോട്ടർ വാഹന വകുപ്പിന്റെ പരിശോധന. 5 ബസുകൾ റോഡ് നികുതി അടയ്ക്കാതെയും ഒരു ബസ് ഇൻ ഷുറൻസ് ഇല്ലാതെയും സർവീസ് നടത്തുന്നതായും കണ്ടെത്തി. ഇവയുടെ സർവീസ് നിർത്തി വെച്ചു. കേസ് രെജിസ്റ്റർ ചെയ്തു.
പരിശോധന തുടരുമെന്ന് എൻഫോഴ്‌സ്മെൻ്റ് ആർടിഒ സി.മുജീബ് അറിയിച്ചു. റോഡ് നികുതി അടക്കാനുള്ള ഗ്രേസ് പീരിയഡ് ഇക്കഴിഞ്ഞ 14നാണ് പൂർത്തിയായത്. കണ്ണൂർ സ്‌ക്വാഡ് എംവിഐ സി.എപ്രദീപ് കുമാർ, എഎംവിഐമാരായ വി.പി സജീഷ്, നിതിൻ നാരായണൻ, കെ.കെ സുജിത്, ഡ്രൈവർ സുധീർ എന്നിവരാണ് പരിശോധന നടത്തിയത്.