കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം മാർച്ച്‌ 8 മുതൽ 13 വരെ


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം മാർച്ച്‌ 8 മുതൽ 13 വരെ വിവിധ പരിപാടികളോടുകൂടി നടക്കും. മാർച്ച് 7 വ്യാഴാഴ്ച  കരിങ്കല്ല് പാകിയ ക്ഷേത്ര ശ്രീകോവിലിന്റെ തിരുമുറ്റം സമർപ്പണവും സാംസ്കാരിക സമ്മേളനവും നടക്കും.

മാർച്ച് 8 വെള്ളിയാഴ്ച വൈകുന്നേരം ദീപരാധനയ്ക്ക് ശേഷം കൊടിയേറ്റം, തിരുനൃത്തം, കലാപരിപാടികൾ എന്നിവ നടക്കും.

വൈകുന്നേരം 4.30 ന് പൊറോളം ദേശവാസികളുടെ കലവറ നിറയ്ക്കൽ ഘോഷയാത്ര.

 മാർച്ച് 9 ശനിയാഴ്ച  വൈകുന്നേരം 5 മണിക്ക് തിട്ടയില്ലത്തേക്ക് എഴുന്നള്ളത്ത് . ഇല്ലത്തുവെച്ച് ദീപാരാധനയും തിരുനൃത്തവും നടക്കും. വൈകുന്നേരം 6 30ന് കലാപരിപാടികൾ അരങ്ങേറും. തുടർന്ന് തിരുവാതിരക്കളി, ചാക്യാർകൂത്ത്.


 മാർച്ച് 10 ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തായമ്പക. ദീപാരാധനയ്ക്കുശേഷം തിരുനൃത്തം, തുടർന്ന് കലാപരിപാടികൾ അരങ്ങേറും. മാർച്ച് 11 തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തായമ്പക,  തുടർന്ന് ദീപാരാധന, ക്ഷേത്ര പരിസരത്ത് എതിരേൽപ്പ്, തിരുനൃത്തം, കഥകളി.

 മാർച്ച് 12 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തായമ്പക, തുടർന്ന് ഗ്രാമബലി, പള്ളിവേട്ട, പള്ളിക്കുറുപ്പ്.

 മാർച്ച് 13 ബുദ്ധനാഴ്ച പുലർച്ചെ അഞ്ചുമണിക്ക് കണിദർശനം, 9 മണിക്ക് ആറാട്ട്, ഉച്ചയ്ക്ക് 12 മണിക്ക് കൊടിയിറക്കൽ തുടർന്ന് ഉച്ചപൂജ, ആറാട്ട് സദ്യ, വൈകുന്നേരം അഞ്ചുമണിക്ക്  ഇരട്ട തായമ്പക, അഷ്ടപതി പഞ്ചവാദ്യം, മേളപ്രദക്ഷിണം, 7 മണിക്ക് തിരുനൃത്തം.

 മാർച്ച് 9, 10, 11, 12 തീയതികളിൽ രാത്രി 7 30 മുതൽ 9 മണി വരെ പ്രസാദ് സദ്യ.

Previous Post Next Post