കണ്ണൂർ :- കണ്ണൂർ ജില്ലാ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം' 24 ഫെബ്രുവരി 8 വ്യാഴാഴ്‌ച ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫെബ്രവരി 8ന് വൈകുന്നേരം 6 മണിക്ക് പൊലീസ് മൈതാനിയിൽ ജില്ലാ കളക്ടറും സൊസൈറ്റി പ്രസിഡൻറുമായ അരുൺ കെ. വിജയൻ ഐ.എ.എസ് ൻ്റെ അദ്ധ്യക്ഷതയിൽ നിയമ സഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യ, മേയർ മുസ്‌ലീഹ് മഠത്തിൽ എന്നിവർ ഡിസ്‌പ്ലേ,സ്‌റ്റാൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന പരിപാടിയിൽ പ്രശസ്‌ത സിനിമാ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥി ആയിരിക്കും. പത്മശ്രീ ജേതാവായ പ്രശസ്‌ത കർഷകൻ സത്യനാരായണ ബേളേരിയെ ഉദ്ഘാടന വേദിയിൽ സ്‌പീക്കർ ആദരിക്കും. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കൊല്ലം ഷാഫിയുടെ നേതൃത്വത്തിലുള്ള ഗാനമേള ഉണ്ടാവും. ഫെബ്രുവരി 19 തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന സമാപന ചടങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. സിറ്റി പോലിസ് കമ്മീഷണർ അജിത് കുമാർ മുഖ്യാതിഥിയാവും.
പുഷ്പമേളയുടെ ഭാഗമായി ജില്ലയിലെ വിദ്യാർത്ഥികൾക്കായുള്ള ചിത്രരചന മത്സരം, വിദ്യാലയങ്ങൾ, വീടുകൾ,സ്‌ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ തയ്യാറാക്കുന്ന പച്ചക്കറി,പഴം, പുന്തോട്ടങ്ങൾ, പുഷ് പാലങ്കാരങ്ങൾ, വെജിറ്റബിൾ കാർവിങ്, പാചകം, സലാഡ് അറേഞ്ച് മെൻ്റ്, മൈലാഞ്ചി ഇടൽ, ഓലമടയൽ,കൊട്ടമടയൽ, പുഷ്‌പരാജ, പുഷ്‌പറാണി, പുഞ്ചിരി, കാർഷിക ഫോട്ടോ ഗ്രാഫി, മൊബൈൽ ഫോട്ടോഗ്രാഫി, ഫാബ്രിക് പെയിൻ്റിംഗ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നു. അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും 80 വയസ്സ് കഴിഞ്ഞ വയോധികർക്കും പ്രവേശനം സൗജന്യ മായിരിക്കും
വാർത്താ സമ്മേളനത്തിൽ സൊസൈറ്റി സെക്രട്ടറി വി പി കിരൺ, മീഡിയ കമ്മിറ്റി ചെയർമാൻ ഇ കെ പത്മനാഭൻ,ഡിസ്പ്ലേ കമ്മിറ്റി ചെയർമാൻ യുകെ ബി നമ്പ്യാർ, കെ എം ബാലചന്ദ്രൻ, ഡോക്ടർ കെ സി വൽസലാം ഡോക്ടർ കെ സി വത്സല, എംകെ മൃദുൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ടിവി രത്നാകരൻ