കൊളച്ചേരി :- കൊളച്ചേരി സബ്ബ് ട്രഷറിയിലെത്തുന്നവർക്ക് ഉപയോഗിക്കുന്നതിനായി കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണേർസ് യൂണിയൻ (KSSPU) മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 കസേരകൾ സംഭാവനയായി നൽകി.
കണ്ണൂർ ജില്ലാ സെക്രട്ടറി ഇ.മുകുന്ദനിൽ നിന്നും സബ്ബ് ട്രഷറി ഓഫീസർ എ.പി പവിത്രൻ കസേരകൾ ഏറ്റുവാങ്ങി. യൂണിയൻ മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദയുടെ അധ്യക്ഷത വഹിച്ചു. ഇ.മുകുന്ദൻ , എ.പി പവിത്രൻ (STO) , കെ.വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.കെ ജനാർദ്ദനൻ സ്വാഗതവും സി.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.