തിരുവനന്തപുരം :- സംസ്‌ഥാനത്ത് കനത്ത ചൂടിനെത്തുടർന്ന് ഇന്ന് 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിൽ 38 ഡി ഗ്രി സെൽഷ്യസും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിയും കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 36 ഡിഗ്രിയും വരെ താപനില ഉയർന്നേക്കും. ഈ ജില്ലകളിൽ മലയോര മേഖലയിൽ ഒഴികെ എല്ലായിടത്തും 2-4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും.
ഇന്നലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെറിയ മഴ ലഭിച്ചു. കാലാവസ്‌ഥാ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്‌ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് പുനലൂരാണ് (38.2).