കണ്ണൂർ :- കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് സമീപം മിനി ചരക്കുവാഹനം മറിഞ്ഞ് അപകടം. ഡ്രൈവർ തളിപ്പറമ്പ് മന്ന സ്വദേശിയായ ഫയാസ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് സമീപത്തെ ട്രാ ഫിക് സർക്കിളിൽ ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം.
കോഴിക്കോട്ടുനിന്ന് വെളുത്തുള്ളി കയറ്റി തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന വാഹനം പുതിയതെരു എത്തിയപ്പോൾ കണ്ണൂർ മാർക്കറ്റിൽ ചരക്ക് ഇറക്കണമെന്ന നിർദേശത്തെത്തുടർന്ന് തിരികെ വരികയായിരുന്നു. വഴിയിൽനിന്ന് കണ്ണൂരിലേക്ക് ലിഫ്റ്റ് ചോദിച്ച് ഒരാൾ കയറി. ഇയാൾ പറഞ്ഞതനുസരിച്ച് ടൗൺ പോലീസ് സ്റ്റേഷന് മുന്നിലൂടെ മാർക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പോലീസും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇയാൾ കടന്നുകളഞ്ഞു.