900 തടവുകാരെ ജയിൽ മോചിതരാക്കാൻ ഇന്ത്യൻ മനുഷ്യസ്‌നേഹി ഒരു ദശലക്ഷം ദിർഹം സംഭാവന നൽകി


ദുബൈ :- യുഎഇയിലുടനീളമുള്ള ജയിലുകളിൽ കഴിയുന്ന 900 ലധികം തടവുകാരെ മോചിതരാക്കാൻ ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി ഫിറോസ് മർച്ചൻ്റ് ഒരു ദശലക്ഷം ദിർഹം സംഭാവന ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട വ്യാപാരി, തടവുകാരുടെ മോചനം ഉറപ്പാക്കാനും റമദാൻ മാസത്തിന് മുന്നോടിയായി അവരെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനും അവരവർ അടക്കാനുള്ള പിഴ അടക്കാൻ ഇദ്ദേഹം മുൻകൈയെടുത്തു.

ദുബായിലെ പ്യുവർ ഗോൾഡ് ഉടമയായ മർച്ചൻ്റ് 2008-ൽ ആരംഭിച്ച തൻ്റെ 'ദി ഫോർഗട്ടൻ സൊസൈറ്റി' പദ്ധതിയുടെ ഭാഗമായി തടവുകാരുടെ ക്ഷേമത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തടവുകാരുടെ ക്ഷേമത്തിനും 20,000-ത്തിലധികം ആളുകളുടെ മോചനത്തിനുമായി അദ്ദേഹം ഇതുവരെ 25 ദശ ലക്ഷം ദിർഹം സംഭാവന ചെയ്തിട്ടുണ്ട്. 2008 മുതൽ യുഎഇയിലെ സെൻട്രൽ ജയിലുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തടവുകാരുടെ കടങ്ങളും പിഴയും അടയ്ക്കുക മാത്രമല്ല, അവരുടെ രാജ്യങ്ങളിലേക്ക് തിരികെ പോകാൻ സഹായിക്കുന്നതിന് വിമാന ടിക്കറ്റുകളും നൽകുന്നു.

Previous Post Next Post