കൊളച്ചേരി പ്രിയദർശിനി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ നൽകി
കുറ്റ്യാട്ടൂർ :- കൊളച്ചേരി പ്രിയദർശിനി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കുറ്റ്യാട്ടൂരിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ പഴശ്ശി ഞാലിവട്ടംവയൽ സോപാനം കലാ-കായികവേദി വായനശാല & ഗ്രന്ഥാലയത്തിന് സാംസ്കാരിക വേദിയുടെ ചെയർമാൻ ഇ.കെ മധു കൈമാറി. സോപാനം പ്രസിഡണ്ട് ടി.ബൈജു , സെക്രട്ടറി ഇ.സുഭാഷ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഞാലിവട്ടംവയലിൽ വെച്ച് നടന്നചടങ്ങിൽ എം.വി ഗോപാലൻ, ബിജു കുറ്റ്യാട്ടൂർ എന്നിവർ പങ്കെടുത്തു.