ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി


ഇടുക്കി :- തോപ്രാംകുടിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് ജീവനൊടുക്കിയത്. പുലർച്ചെ തന്നെ ഗുരുതരാവസ്ഥയിൽ കണ്ട ഇരുവരെയും ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.

എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു.ഡീനുവിന് മാനസിക വിഭ്രാന്തി ഉള്ളതായി സമീപ വാസികൾ പറയുന്നു. ഭർത്താവ് ലൂയിസിനും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നു. അഞ്ചുമാസം മുമ്പ് ഭർത്താവ് ലൂയിസും ആത്മഹത്യ ചെയ്തിരുന്നു



Previous Post Next Post