നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു, പോലീസും ജീവനക്കാരും ചേര്‍ന്ന് തീയണച്ചു

 


ആലുവ : നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെ ശക്തമായ തീയും പുകയും രൂപപ്പെട്ടത് പരിഭ്രാന്തിപടർത്തി. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് തീവണ്ടിയെത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്.

ശക്തമായ പുകയോടെയാണ് തീവണ്ടി സ്റ്റേഷനിലെത്തിയത്. റെയില്‍വേ പോലീസും ട്രെയിനിലെ പാൻട്രി ജീവനക്കാരും ചേർന്ന് തീണയച്ചു. ട്രെയിനിന്റെ വാക്വം ബ്രേക്കിന് തകരാറ് സംഭവിച്ചതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാർ സ്ഥിതിചെയ്യുന്നത്. റെയില്‍വേ അധികൃതർ പരിശോധനകള്‍ നടത്തി. അരമണിക്കൂറോളം തീവണ്ടി പിടിച്ചിട്ട ശേഷം ഉച്ചയ്ക്ക് രണ്ടേകാലോടെ തീവണ്ടി യാത്ര തുടർന്നു.

Previous Post Next Post