ദുബായ് :- കഴിഞ്ഞ വാരാന്ത്യം മുതൽ യുഎഇ നിവാസികൾ ആസ്വദിച്ചുവരുന്ന ആലിപ്പഴ വർഷത്തോടുകൂടിയ മഴയും സുഖകരമായ കാലാവസ്ഥയും ക്ലൗഡ് സീഡിംഗ് എന്ന പ്രകൃത വഴി പെയ്യിച്ചതാണെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) ക്ലൗഡ് സീഡിംഗ് ഡിവിഷൻ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 14 പ്രത്യേക വിമാനങ്ങൾ ഇതിനു വേണ്ടി അയച്ചതായി അവർ വ്യക്തമാക്കി.
തങ്ങളുടെ ആകാശത്തിലൂടെ കടന്നുപോകുന്ന മഴ മേഘങ്ങളിലേക്ക് മാഗ്നേഷ്യം, സോഡിയം ക്ലോറൈഡ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ ഉപ്പുമായി ചേർത്ത് വിമാനങ്ങൾ വഴി വിക്ഷേപിച്ചാണ് കൃത്രിമ മഴ സൃഷ്ടിക്കുന്നത്. കഴിഞ്ഞ 13 വർഷത്തോളമായി യു എ ഇ ഇത്തരത്തിൽ വിജയകരമായി മഴ പെയ്യിക്കുന്നുണ്ട്.