കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു
ശബരിമല :- കുംഭമാസ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട തുറന്നു. തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ മഹേഷ് ക്ഷേത്ര നടതുറന്നു. മാളികപ്പുറത്തെ നടതുറക്കാനായി അവിടത്തെ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്കു താക്കോലും പ്രസാദവും നൽകി യാത്രയാക്കി. തുടർന്നു പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. അതിനുശേഷം തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചു. തീർഥാടനം കഴിഞ്ഞുള്ള മാസപൂജ ആയിട്ടും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.