മലപ്പുറം :- ഹജ്ജ് തീർഥാടനത്തിന് അവസരം ലഭിച്ചവർക്ക് ആദ്യ ഗഡു തുക (81,800 രൂപ) അടയ്ക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. തീയതി ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. തുക അടച്ചതിന്റെ സ്ലിപ്പും അനുബന്ധ രേഖകളും സംസ്‌ഥാന ഹജ്ജ് കമ്മിറ്റിക്കു സമർപ്പിക്കേണ്ട തീയതി ഫെബ്രുവരി 19 വരെ നീട്ടി.
രേഖകൾ സ്വീകരിക്കാൻ ഇന്നും നാളെയും കണ്ണൂർ കലക്ടറേറ്റിൽ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. അവധി ദിവസങ്ങളാണെങ്കിലും ഇന്നും നാളെയും കരിപ്പൂർ ഹജ്ജ് ഹൗസും കോഴിക്കോട് പുതിയറയിലെ റീജനൽ ഓഫീസും പ്രവർത്തിക്കും. ഹജ്ജ് ഹൗസ് : 0483 -2710717