കിണിയാട്ടുചാലിലെ അംഗൻവാടി വർക്കർക്ക് യാത്രയയപ്പ് നൽകി




മയ്യിൽ :- കിണിയാട്ടുചാൽ അങ്കണവാടിയിൽ നിന്നു 30 വർഷത്തെ സേവനത്തിനു ശേഷം സ്ഥലം മാറിപ്പോകുന്ന വർക്കർ എ.പി റീത്തയ്ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാല സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൻ്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റോബർട്ട് ജോർജ് നിർവഹിച്ചു. എം.സി ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ഇരിക്കൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി രേഷ്മ, മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി.വി അനിത , വാർഡ് വികസന സമിതി കൺവീനർ എ.പി മോഹനൻ , കിണിയാട്ടുചാൽ അങ്കണവാടി വർക്കറായി നിയമനം ലഭിച്ച പി.വി പ്രിയ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.അനിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

എ.പി റീത്ത മറുപടി പ്രസംഗം നടത്തി. കിണിയാട്ടുചാൽ അംഗൻവാടി ഹെൽപ്പർ കെ.ലതയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് വേണ്ടി എ.പി മിഥുൻ, രതിൻ.പി , സനൽരാജ് ടി.ഒ എന്നിവരും ഉപഹാരം നൽകി. എ.പി രവീന്ദ്രൻ സ്വാഗതവും കെ.പി രമേശൻ നന്ദിയും പറഞ്ഞു.









Previous Post Next Post