കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം നടന്നു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം നടന്നു. സയ്യിദ് അസ്‌ലം തങ്ങൾ മശ്ഹൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബലവി തങ്ങൾ അധ്യക്ഷനായി.

 അബ്ദുറഹിമാൻ കല്ലായി അനുസ്മരണ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സമൂഹത്തിൽ ഐക്യം നിലനിർത്തുന്നതിന് വേണ്ടി കഠിന പ്രയത്നം നടത്തിയിരുന്നു എന്നും അദ്ദേഹം സമാധാനത്തിൻ്റെ സന്ദേശം സമൂഹത്തിന് കൈമാറി എന്നും അബ്ദുറഹിമാൻ കല്ലായി പറഞ്ഞു.

എൻ.സി മുഹമ്മദ് ഹാജി, മജീദ് ഹാജി പെരുമ്പ, പി.പി മുഹമ്മദ് പുല്ലൂപ്പി, ബഷീർ നദ്‌വി, സി.പി അബ്ദുസമദ് വളക്കൈ, അബ്ദുല്ലത്തീഫ്, ഷമീം കെ.ടി നാറാത്ത് , ഷംസീർ നാലാം പീടിക തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ സ്വാഗതവും വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.

Previous Post Next Post