കണ്ണാടിപ്പറമ്പ് ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ഊട്ടുത്സവത്തിന്റെ ഭാഗമായി നെയ്യാട്ടം ഇന്ന്


കണ്ണാടിപ്പറമ്പ്  :- ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചാലോട്, കൊളച്ചേരി, നാറാത്ത് എന്നീ നെയ്യമൃത്‌ മഠങ്ങളിൽ നിന്നുള്ള നെയ്മുരുടകളുമായുള്ള എഴുന്നള്ളത്ത് ഓംകാര ധ്വനികളോടെ ക്ഷേത്ര തിരുനടയിൽ സമർപ്പിച്ചു.

ഇന്ന് വൈകുന്നേരം ആറിന് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നെയ്യാട്ട ചടങ്ങ് നടക്കും. തുടർന്ന് കലാമണ്ഡലം മഹേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ മഹോത്സവ ദിനമായ നാളെ രാവിലെ 10ന് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃ സമിതിയുടെ നാമ സങ്കീർത്തനം, ഉച്ചക്ക് 12 മുതൽ പ്രസാദഊട്ട്, വൈകുന്നേരം 4 ന് തായമ്പക, ശ്രീഭൂതബലി, തിടമ്പ് നൃത്തം, രാത്രി 7 .30ന് അഡ്വക്കേറ്റ് വിനോദ് കുമാറിന്റെ ആധ്യാത്മികപ്രഭാഷണം, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തിരു നൃത്തതോടെ ഉത്സവത്തിന് സമാപനമാകും.



Previous Post Next Post