കൊല്ലത്ത് നിന്നും കാണാതായ വിദ്യാർത്ഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


കൊല്ലം :- കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്.

ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലായിരുന്നു. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ആദിത്യനും അമലും. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഏഴിന് വീടിന് സമീപത്തെ കല്ലടയാറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്. 

Previous Post Next Post