തളിപ്പറമ്പ് :- ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ എൽപിജി സിലിണ്ടറിന് തീ പിടിച്ചു. കീഴാറ്റൂർ ബൈപ്പാസിൻ്റെ മാന്ധംകുണ്ട് ഫ്ലൈഓവർ തൂണിന് വേണ്ടിയുള്ള വെൽഡിങ് ജോലിക്കിടയിലാണ് വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് ഇന്നലെ പത്തോടെ തീ പിടിച്ചത്.
രാത്രി പരിഭ്രാന്തരായ ജോലിക്കാർ സിലിണ്ടർ തള്ളി പുറത്തെറിഞ്ഞെങ്കിലും തീ അണഞ്ഞില്ല. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രത്തിൽ നിന്ന് ഗ്രേഡ് അസി.സ്‌റ്റേഷൻ ഓഫിസർ ടി.വി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീ അണച്ചത്.