പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഹിദായത്തു സ്വിബ്‌യാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷം 'SPARK 24' ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 6 30 മുതൽ നടക്കും. ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് വർക്കിംഗ് സെക്രട്ടറി കെ പി അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഡോ. പി വിജയൻ ഉദ്ഘാടനം ചെയ്യും.
DHIC ജനറൽ സെക്രട്ടറി മുസ്തഫ ഉപഹാരസമർപ്പണം നടത്തും.HM ഡോ : താജുദ്ദീൻ വാഫി റിപ്പോർട്ട് അവതരണവും പോക്കർ ഹാജി പള്ളിപ്പറമ്പ് മാഗസിൻ പ്രകാശനവും നിർവഹിക്കും. എ.ടി മുസ്തഫ ഹാജി, ഖാലിദ് ഹാജി പി.പി എന്നിവർ അവാർഡ് ദാനവും ആലിക്കുട്ടി ഹാജി ടി.പി, പിടിഎ പ്രസിഡണ്ട് എം.വി മുസ്തഫ എന്നിവർ സമ്മാനദാനവും നിർവഹിക്കും.