തളിപ്പറമ്പ് :- സംസ്ഥാന ബജറ്റില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ 25 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചതായി എം വി ഗോവിന്ദന് മാസ്റ്റര്‍ എംഎല്‍എ. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തില്‍ നാടുകാണി സൂ ആന്റ് സഫാരി പാര്‍ക്കിന്റെ പ്രാരംഭ നടപടികള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചു. ആകെ 300 കോടി രൂപയുടെ പദ്ധതിയാണിത്. ഇതിന്റെ സ്ഥലമെറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കാണ് രണ്ട് കോടി രൂപ അനുവദിച്ചത്. മൂന്ന് മാസത്തിനകം സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് എം എല്‍ എ പറഞ്ഞു.
നാടുകാണി കിന്‍ഫ്ര പാര്‍ക്കില്‍ ഡൈയിങ് ആന്റ് പ്രിന്റിങ് യൂണിറ്റ് - ഒമ്പത് കോടി രൂപ, പറശ്ശിനിക്കടവ് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് - അഞ്ച് കോടി രൂപ, മയ്യില്‍ പോലീസ് സ്റ്റേഷന്- രണ്ട് കോടി രൂപ, ഒമ്പത് തദ്ദേശ സ്ഥാപനങ്ങളില്‍ ഹാപ്പിനസ്സ് പാര്‍ക്ക് - 2.5 കോടി രൂപ, പറശ്ശിനിക്കടവ് തീര സംരക്ഷണം - ഒരു കോടി, ഭിന്നശേഷിക്കാര്‍ക്കായി സമഗ്ര വികസന കേന്ദ്രം - ഒരു കോടി രൂപ, തളിപ്പറമ്പ് നഗര സൗന്ദര്യവല്‍ക്കരണം - ഒരു കോടി രൂപ, തളിപ്പറമ്പ് ഷീ ലോഡ്ജ് ആന്‍ഡ് വിമന്‍സ് കോ വര്‍ക്കിംഗ് സെന്റര്‍ - ഒരു കോടി രൂപ, ആന്തൂര്‍ നഗരസഭയില്‍ യുവതികള്‍ക്ക് ഷീ ടര്‍ഫ് - 50 ലക്ഷം രൂപ എന്നിവയാണ് ബജറ്റില്‍ വകയിരുത്തിയ മറ്റു പദ്ധതികള്‍.