ചേലേരി :- നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ "കിലുക്കാം പെട്ടി" സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ വി.വി ഗീതയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ആടിയും പാടിയും, ഡോക്യുമെന്ററി പ്രദർശനം, ഫീൽഡ് ട്രിപ്പ്, ക്രിയേറ്റീവ് ഇംഗ്ലീഷ്, നാടൻ ശീലുകൾ, ക്യാമ്പ് ഫയർ എന്നിവ നടന്നു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് രമ്യ.കെ, ഭാസ്കരൻ.കെ, വാസുദേവൻ, കെ.പി ചന്ദ്രബാനു, പി.വി സുബൈർ മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ.വി മല്ലിക സ്വാഗതവും എ.വി സരിത നന്ദിയും പറഞ്ഞു.