ജൈവകൃഷിയിൽ നേട്ടം കൊയ്ത് മുയ്യത്തെ കർഷകർ ; ഇടനിലക്കാരില്ലാതെ പച്ചക്കറികൾ നേരിട്ട് ആവശ്യക്കാരിലെത്തിക്കാൻ വിപണി സജീവം


തളിപ്പറമ്പ്  :- ജൈവ കൃഷിയിൽ കാർഷിക കേരളത്തിന് മാതൃകയായി മാറിയ മുയ്യം എ ഗ്രേഡ് ക്ലസ്റ്ററിലെ പച്ചക്കറി കർഷകരുടെ സ്വന്തം വിപണി ഈ വർഷവും സജീവമായി. ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലേക്ക് നേരിട്ട് പച്ചക്കറികൾ എത്തിച്ച് നേട്ടം കൊയ്യുകയാണ് കർഷകർ. രാവിലെയും വൈകിട്ടും സജീവമാകുന്ന മുയ്യത്തെ പാതയോരത്തെ പച്ചക്കറി ചന്തയിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും നിരവധിപേർ എത്തുന്നുണ്ട്.

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധങ്ങളായ പദ്ധതികൾ കൃഷിഭവൻ മുഖാന്തരം നടപ്പാക്കി സർക്കാർ നൽകുന്ന സഹായങ്ങളോടൊപ്പം ഡ്രിപ്പ് ഇറിഗ്രേഷൻ വകുപ്പിന്റെ കീഴിൽ സുലഭമായി ലഭിക്കുന്ന വെള്ളവും മുയ്യം വയലിലെ കാർഷിക സമൃദ്ധിക്ക് ആശ്വാസമാണ്.  കർഷകർ സ്വന്തം വിപണി കണ്ടെത്തിയതോടെ മാർക്കറ്റിനെ ആശ്രയിക്കാതെ വിളക്കൾ വിറ്റു തീർക്കാൻ കർഷകർക്ക് സാധിക്കുന്നുണ്ട്.


Previous Post Next Post