കുറ്റ്യാട്ടൂർ :- സെന്റർ നമ്പർ 85 പഴശ്ശി അംഗൻവാടിയിൽ അനുമോദനസദസ്സും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. വാർഡ്‌മെമ്പർ യുസഫ് പാലക്കലിന്റെ അധ്യക്ഷതയിൽ രാധാകൃഷ്ണൻ മാണിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച ALMSC അംഗങ്ങൾക്കുള്ള ഉപഹാരം ശ്രീവത്സൻ ടി.ഒ, എം.വി രാമചന്ദ്രൻ, ടി.ഒ നാരായണൻ കുട്ടി എന്നിവർ രാധാകൃഷ്ണൻ മാണിക്കൊത്തിൽ നിന്നും ഏറ്റുവാങ്ങി.
ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള ഉപഹാരം യുസഫ് പാലക്കലും മികച്ച ആശാവർക്കർക്കുള്ള ഉപഹാരം ഷീബയും ഏറ്റുവാങ്ങി. അമ്മമാർക്കുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം JHI ശിഫ നയിച്ചു.
ശ്രീവത്സൻ ടി.ഒ, എം.വി രാമചന്ദ്രൻ, എൻ.സി ശൈലജ ടീച്ചർ, ടി.ഒ നാരായണൻകുട്ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ALMSC അംഗം സദാനന്ദൻ വാരക്കണ്ടി സ്വാഗതവും വർക്കർ പദ്മിനി ടീച്ചർ നന്ദിയും പറഞ്ഞു.